Easy ways to increase weight and fat, Is your weight not increasing yet after eating many times? mal
Updated: Oct 20, 2020
തടി കുറക്കാനുള്ള മരുന്നുകളും പരിഹാരങ്ങളും ഇന്ന് ഏറെയുണ്ട്. എന്നാൽ, മെലിഞ്ഞവർക്ക് തടിയും ഭാരവും വർധിപ്പിക്കാനുള്ള മരുന്നുകൾ കുറവും. എത്ര ഭക്ഷണം കഴിച്ചിട്ടും തടിക്കാത്തതിൻെറ കാരണങ്ങളും, വണ്ണം കൂട്ടാനുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ, അവയുടെ അളവുകൾ എങ്ങനെയൊക്കെ എന്നുമാണ് ഇവിടെ വിശദീകരിക്കുന്നത്.
മെലിയാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.
1: Genetics (പാരമ്പര്യം)
മിക്ക ആളുകളും മെലിയാനുള്ള പ്രധാന കാരണം അവരുടെ പാരമ്പര്യം ആണ്. ഒന്നെങ്കിൽ പിതാവ് അല്ലെങ്കിൽ മാതാവ് മെലിഞ്ഞവർ ആയിരിക്കാം. ഏകദേശം 70 ശതമാനത്തോളം ആളുകൾ മെലിയാനുള്ള പ്രധാന കാരണം ഇതാണ്
2: വളർന്നു വരുമ്പോൾ Nutrients ആവശ്യത്തിന് ലഭിച്ചില്ല

ചിലർ തടിയും ഭാരവും വർധിപ്പിക്കാൻ വേണ്ടി നല്ലവണ്ണം ഭക്ഷണം കഴിക്കും പക്ഷേ അവർ തടിവെക്കില്ല എന്ന് മാത്രമല്ല, എകദേശം 40 വയസ്സാകുമ്പോൾ തടിയില്ലാതെ വയർ മാത്രം കൂടുകയും പ്രമേഹം, സുഗർ പോലെയുള്ള രോഗങ്ങൾക്ക് അടിമയാകുകയും ചെയ്യുന്നു.
ഇവിടെ തടി എന്നതുകൊണ്ടുദ്ദേശിക്കുന്നത് പൊണ്ണത്തടിയോ അമിതഭാരമോ അല്ല. എല്ലുകൾക്കും മസിലുകൾക്കും ആവശ്യമായ ശക്തിയും തടിയുമാണ്. അതിന് പ്രധാനമായും വേണ്ടത് ഭക്ഷണക്രമങ്ങളിലെ മാറ്റം വരുത്തലാണ്. പ്രോട്ടീൻ ഭക്ഷണങ്ങൾ ആണ് തടി കൂട്ടാൻ സഹായിക്കുന്ന പ്രധാന ഹേതു.
പ്രോട്ടീൻ
മസിൽ മാസ് വർധിപ്പിക്കുന്നതിന് അത്യാവശ്യമായ മാക്രോ ന്യൂട്രിയൻസുകളാണ് പ്രോട്ടീൻ. സാധാരണയായി ജീവി മാംസങ്ങളിൽ കൂടുതലായി കാണുന്ന പ്രോട്ടീൻ പച്ചക്കറിക ളിലും മറ്റു ഭക്ഷണങ്ങളിലും അല്പം കാണപ്പെടും.സാധാരണ പുരുഷൻമാർ ഏകദേശം 55 ഗ്രാമും സ്ത്രീകൾ 46 ഗ്രാമും പ്രോട്ടീൻ ഒരു ദിവസം കഴിക്കേണ്ടതുണ്ട്.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ താഴെ പറയുന്നു;
ഭക്ഷണം പ്രോട്ടീൻ
മീൻ(100 g) : 32 gram
ചിക്കൻ ചിറക് ഭാഗം : 53 g
ബീഫ് : 25 g
തൈര് : 17 g
ചെറുപയർ : 14 g
ഓട്ട്സ് : 11 g
ചീസ് : 7 g
കടൽജീവികൾ : 6 g
പാൽ : 8 g
കടല വർഗങ്ങൾ : 7 g
മുട്ട : 6 g
ബദാം : 6 g
കിഴങ്ങ് : 4 g
ബ്രോകോളി : 3 g
ബ്രഡ് : 3 g
ചോറ് :3 g

ഇവയ്ക്കുപുറമേ മിക്ക ഭക്ഷണപദാർഥങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങളാണ് തടി വർദ്ധിപ്പിക്കുന്നതിന് സ്ഥിരമായി കഴിക്കേണ്ടത്.
ഇങ്ങനെ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ തന്നെ ഏകദേശം തടി വർദ്ധിക്കും. ശരീരത്തിന് സൗന്ദര്യവും ലഭിക്കും.
(continue)