കുറഞ്ഞ ദിവസം കൊണ്ട് ഒറിജിനൽ ഉണക്കമുന്തിരി ready;how to make kissmiss(dried grapes) within few days
Updated: Oct 20, 2020
കിലോ മുന്നൂറ്റി അറുപത് രൂപ! ഇതാണ് ഉണക്കമുന്തിരിയുടെ വില. നല്ല മധുരമുള്ള പച്ച മുന്തിരിക്ക് 80 രൂപയും! വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഉണക്കമുന്തിരി ഉണ്ടാക്കാൻ ഇനി അത്ര വില കൊടുക്കേണ്ട. അതിനുപകരം വീട്ടിൽ വച്ച് തന്നെ പച്ചമുന്തിരി കൊണ്ട് എങ്ങനെ നല്ല ഉണക്കമുന്തിരി ഉണ്ടാക്കാം എന്നാണ് ഞാൻ പറയാൻ പോകുന്നത്.
🕸️ 250 ഗ്രാം പച്ചമുന്തിരി എടുക്കുക.

🕸️ ഒരു പാത്രത്തിൽ അരലിറ്റർ വെള്ളം എടുത്തു ഈ മുന്തിരി അൽപസമയം ചൂടാക്കുക 💡 വെള്ളം തിളക്കുന്നത് വരെ ചൂടാകരുത്. ഏകദേശം മുന്തിരികൾ പൊട്ടാൻ തുടങ്ങുമ്പോൾ ഓഫ് ചെയ്യണം. അല്ലെങ്കിൽ അവയുടെ രുചിക്ക് തന്നെ വ്യത്യാസങ്ങൾ ഉണ്ടാകും. 🕸️ അതിനുശേഷം ചൂടാക്കിയ മുന്തിരിയിലെ വെള്ളം മുഴുവൻ ഷീല കൊണ്ടോ മറ്റോ തുടച്ചു കളയണം. 🕸️ പിന്നീട് വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. 💡 ഇങ്ങനെ നാലോ അഞ്ചോ ദിവസം വെയിലത്ത് വെച്ച് ഉണക്കിയാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ ഒരുപക്ഷേ അതിനേക്കാൾ നല്ല ഉണക്കമുന്തിരി നമുക്കു ലഭിക്കും ഇങ്ങനെ ഉണ്ടാക്കുന്നത് രുചിയും വൃത്തിയുമുള്ള നല്ല മുന്തിരികൾ ആയിരിക്കും...
