
താരൻ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി.. THE BEST NATURAL ROOT TO DELETE DANDRUFF
Updated: Oct 19, 2021
താരൻ മൂലം ബുദ്ധിമുട്ടുന്നവരും സങ്കടപ്പെടുന്നവരുമാണ് പലരും. ലോക ജനസംഖ്യയിൽ മുതിർന്ന ആളുകളിലെ പകുതി പേരും ഈ രോഗം ഉള്ളവരാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവരിൽ, 44% ആണുങ്ങളും 33% സ്ത്രീകളുമാണ്.
ഏത് മരുന്നുപയോഗിച്ചിട്ടും താരൻ മാറുന്നില്ലേ?'
എന്നാൽ, ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ച് നോക്കൂ ....
താരൻ പമ്പ കടക്കും.

Ingredients:
1) മുരിങ്ങയില
2) കഞ്ഞി വെള്ളം
3) നാരങ്ങ
4) വെളിച്ചെണ്ണ
ഉണ്ടാക്കേണ്ട വിധം:
* ഒരു പിടി മുരിങ്ങയിലയും അത് അരയാൻ പാകത്തിന് കഞ്ഞിവെള്ളവും ചേർത്ത് മിക്സിയിൽ അരക്കുക
* പൂർണമായും അരഞ്ഞതിന് ശേഷം ഒറ്റ ചെറുനാരങ്ങയുടെ നീര് അതിലേക്ക് ഒഴിക്കുക
* ശേഷം, ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഈ മിശ്രിതം തലയിൽ പുരട്ടിയാൽ ആദ്യ ഉപയോഗത്തിൽ തന്നെ ഫലം തിരിച്ചറിയാം. ഇങ്ങനെ , ആഴ്ചയിലോ മാസത്തിലോ ചെയ്തു നോക്കിയാൽ താരൻ പൂർണമായും അകറ്റാൻ കഴിയും.