പാമ്പ് കടിച്ചാൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട അബദ്ധങ്ങൾ?

Updated: Oct 19, 2021


ശാസ്ത്രീയമായി സർപന്റസ് എന്നറിയപ്പെടുന്ന മാംസഭോജിയായ ഉരഗമാണ് പാമ്പ്. ഏകദേശം 3000 ഇനം പാമ്പുകൾ ഭൂമിയിലുണ്ട്. അവയിൽ ഇരുപത് ശതമാനം (600 ഇനം) വിഷമുള്ളവയാണ്, മാത്രമല്ല അവയിൽ 6.6 ശതമാനത്തിന് (200 ഇനം) മാത്രമേ മറ്റുള്ളവരെ കൊല്ലാനും പരിക്കേൽപിക്കാനും കഴിയൂ. അന്റാർട്ടിക്ക, ന്യൂസിലാന്റ്, ഐസ്‌ലാന്റ്, അയർലൻഡ്, ഗ്രീൻലാൻഡ് എന്നിവ ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും പാമ്പുകളെ കാണപ്പെടുന്നു.

ഏകദേശം ഇരുന്നൂറോളം ആളുകൾ ദിനേന പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. പാമ്പുകടിയേൽക്കുന്നവരുടെ ക്രത്യമായ കണക്ക് ലഭ്യമല്ല. എന്നാലും ഏകദേശ കണക്കനുസപരിച്ച്, 5.4 ദശലക്ഷം ആളുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 81,000 മുതൽ 1,38,000 വരെ ഓരോ വർഷവും പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്.


യഥാർത്ഥത്തിൽ, അധിക ആളുകളും മരിക്കുന്നത് പാമ്പ് കടിച്ച ഉടനെയൊന്നുമല്ല. രക്ഷപ്പെടാനുള്ള ചില കാര്യങ്ങൾ അറിയാത്തത് മൂലവും ചില അബദ്ധങ്ങൾ പ്രവർത്തിക്കുന്നത് മൂലവുമാണ്. പാമ്പ് കടിച്ചാൽ എന്തൊക്കെ ചെയ്യണം, പൊതുവെ നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ എന്തൊക്കെ എന്നൊക്കെ താഴെ പറയുന്നു.
1) കടിയേറ്റ ഭാഗത്ത് പരിക്കേൽപ്പിക്കരുത്


വിഷം നീക്കം ചെയ്യുന്നതിനായി കടിയേറ്റ സ്ഥലത്ത് മുറിവുണ്ടാക്കൽ ആളുകളുടെ സാധാരണ പതിവാണ്. എന്നാൽ ഇത് നല്ലതല്ല. മുറിവേൽപ്പിക്കുമ്പോൾ, വിഷം ശരീരത്തിൽ വേഗത്തിൽ പടരുന്നു, പെട്ടെന്നുള്ള മരണത്തിന് ഇത് കാരണമാകും, വലിയ മുറിവുമുണ്ടാക്കുന്നു. വിഷം വായ കൊണ്ട് ഊമ്പി പുറത്തെടുക്കുന്നതും മറ്റൊരു ശീലമാണ്.ഇത് പാമ്പ് കടിയേറ്റവനും വലിച്ചെടുക്കുന്നവനും അപകടകരമാണ്.


2) കടിയേറ്റ അവയവം ഇളക്കരുത്


പാമ്പ് കടിച്ച ഉടനെ പാമ്പിനോട് പ്രതികാരം ചെയ്യുകയോ, നടക്കുകയോ, ഓടുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോൾ, രക്തയോട്ടം വേഗത്തിൽ പ്രവർത്തിക്കുന്നു, രക്തത്തിനോടൊപ്പം വിഷവും ശരീരത്തിന്റെ മുഴുവൻ ഭാഗത്തും വ്യാപിക്കുന്നു. ഇത് പെട്ടെന്നുള്ള മരണത്തിന് കാരണമാകും.

പകരം ഇളകാതിരിക്കാൻ വേണ്ടി കടിയേറ്റ ഭാഗത്ത് വടി പോലെ ഉറപ്പുള്ള വല്ലതും കൊണ്ട് കെട്ടുന്നതും നല്ലതാണ്


3) പാമ്പുകടിയേറ്റവനെ ആശ്വസിപ്പിക്കുക, ഭയപ്പെടുത്തരുത്.


ആദ്യം പറഞ്ഞതുപോലെ, 6.6 ശതമാനം പാമ്പുകൾക്ക് മാത്രമേ മറ്റുള്ളവരെ കൊല്ലാനോ പരിക്കേൽപ്പിക്കാനോ കഴിയൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ദിവസവും 200 പേർ പാമ്പുകളാൽ കൊല്ലപ്പെടുന്നു. മുഴുവൻ കാരണവും പാമ്പ് വിഷം കൊണ്ട് മാത്രമല്ല. പക്ഷേ, പാമ്പുകളെ അമിതമായി ഭയപ്പെടുന്നത്(ophidiophobia) ഹൃദയാഘാതത്തിലേക്കും മാരകമായ രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. ഹൃദയാഘാതം മൂലം വൃദ്ധർക്കും കുട്ടികൾക്കും പെട്ടെന്നുള്ള മരണം സംഭവിക്കാം.


അതിനാൽ, "അത് വിഷമുള്ള പാമ്പായിരുന്നു" അല്ലെങ്കിൽ "മരണം നിങ്ങളുടെ അടുത്ത് തന്നെയുണ്ട്" പോലുള്ള ഭയാനകമായ വാക്കുകൾ പറഞ്ഞ് അവനെ ഭയപ്പെടുത്തരുത്. ഒരു ജീവൻ നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും. പകരം, "അത് ചെറുതും വിഷരഹിതവുമായിരുന്നു" അല്ലെങ്കിൽ "ഇതൊക്കെ ചെറിയ മരുന്ന് ഉപയോഗിച്ച് സുഖപ്പെടുത്താം" തുടങ്ങിയ ആശ്വാസ വാക്കുകളാൽ അവനെ ആശ്വസിപ്പിക്കുക. ഇവ പ്രായമായവരോടും കുട്ടികളോടും പ്രത്യേകിച്ച് ചെയ്യേണ്ടതാണ്.


4) സ്വയം ചികിത്സ ഒഴിവാക്കുക


നിങ്ങൾക്ക് കടിയേറ്റാൽ അല്ലെങ്കിൽ പാമ്പുകടിയേറ്റ ആരെയെങ്കിലും കണ്ടാൽ ഡോക്ടറെ വേഗത്തിൽ കാണിക്കുക. എന്നിരുന്നാലും, സമീപത്ത് ഡോക്ടർമാരുണ്ടെങ്കിൽ പോലും സ്വയം ചികിത്സി അരുത്. ഓരോ വിഷങ്ങളുടെയും പാർശ്വഫലങ്ങളും കൃത്യമായ മരുന്നുകളും നിങ്ങൾക്ക് അറിയില്ല. വിഷ ചികിത്സയുടെ മുഴുവൻ വശങ്ങളും അറിയുന്ന ധാരാളം വിദഗ്ധരും അഗ്രകണ്യരും ഈ മേഖലയിലുണ്ട്. അതിനാൽ, ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി സ്വയം ചികിത്സ ഒഴിവാക്കണം.


പെട്ടെന്ന് ഒരു പാമ്പ് നമ്മെയോ മറ്റൊരാളെയോ കടിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്. പല രാജ്യങ്ങളിലും പാമ്പുകടിയേറ്റ് ചികിത്സ സൗജന്യമാണ്. പ്രധാനമായും ഇന്ത്യയിൽ, പാമ്പ് കടിയേറ്റാൽ ചികിത്സ സൗജന്യവും പൂർണമായും സർക്കാർ വഹിക്കുന്നതുമാണ്.


-ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക

-എലികളെയും തവളകളെയും പോലുള്ള പാമ്പിരകളെ ഒഴിവാക്കുക

-എവിടെയും മാലിന്യങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കുക

-വീടും പരിസരവും മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കുക

-ചെറിയ മാളങ്ങൾ അടയ്ക്കുക

എന്നിവയാണ് പാമ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള നല്ല മാർഗങ്ങൾ.


1 comment